
ജീവിതയാത്ര
Name: Jinsy
Class: Plus Two
ജീവൻ തുടിക്കുന്ന മണ്ണിൽ മഴയായ്
പെയ്യുന്ന നിൻ സങ്കടങ്ങൾ
കണ്ണീരായ് ഒരു പുഴപോൽ ഒഴുകവേ
പ്രകൃതിയുടെ അന്തരീക്ഷത്തിൽ ചലിക്കുന്ന
ഒരു പക്ഷിയായ് പാറിപ്പറക്കുന്ന
വായുവാകുന്നു നിൻ ജീവിതം
വേദനയുടെ കാറ്റയ് വീശിയ മനസ്സിൽ
സ്വപ്നങ്ങൾ കൈവിട്ടുപോയ ഓർമ്മകളാൽ
ചിരികൾ മാഞ്ഞുപോയ വിരഹമാം നിൻ മുഖം
ജീവിത സഞ്ചാരത്തിൽ താളങ്ങൾ തെറ്റിയ
കാൽപ്പാദമാവുന്നു നീ
സങ്കടകടലിൽ സന്തോഷ പുഞ്ചിരി തൂക്കുമോ ഈ യാത്രയാൽ.
![]()









